FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Tuesday 22 November 2022

السعودية هزمت الأرجنتين. الاحتفال في جميع أنحاء البلاد، ولد تاريخ جديد

 

                  جدة • سعدت المملكة العربية السعودية بتوديع الأرجنتين القوية في أول مباراة لها في مونديال قطر.  البلد كله يحتفل بتحقيق حلمه على التراب العربي.  وعبر الأمير عبد العزيز بن تركي الفيصل وزير الرياضة عن سعادته بفوز المنتخب السعودي.

              جاء الوزير لمشاهدة المباراة.  لقد شعر بسعادة غامرة عندما سجل السعودي هدفين وخلق تاريخًا جديدًا.  انتشرت على مواقع التواصل الاجتماعي صور الأمير عبد العزيز بن تركي وهو يفرح بعد أن سجل صالح الشهري وسالم الدوسري هدفين.

                 قوبلت المنافسة السعودية بحماس كبير.  وأعطي موظفو الحكومة إجازة اليوم لمشاهدة المباراة.  كما أعدت العديد من المؤسسات الخاصة فرصة لمشاهدة المنافسة.  إلى جانب المواطنين ، جاء المغتربون أيضًا لمشاهدة مباراة السعودية ودعم الفريق.

              أعلن المستشار تركي آل الشيخ رئيس الهيئة العامة للترفيه ، اليوم ، أن مدينة الرياض بوليفارد وبوليفارد وورلد ووينتر لاند ستكون حرة في الدخول احتفالاً بالنصر.  ووصف الفيفا فوز المنتخب السعودي على الأرجنتين بأنه صدمة تاريخية.  وكتبت حسابات فيفا بعد المباراة: "واحدة من أكبر الصدمات في تاريخ كأس العالم".

             وسجل صالح الشهري الهدف الأول للسعودية في الدقيقة 48 من المباراة.  وفي الدقيقة 53 سجل سالم الدوسري الهدف الثاني للأرجنتين.  وسجلت الأرجنتين هدفا من ركلة جزاء ليونيل ميسي.  وخطأ باريديس من قبل البليحي داخل منطقة الجزاء في الدقيقة العاشرة وحصل الحكم الأرجنتيني على فرصة ركلة جزاء.  في الدقيقة الثانية من المباراة بدأ ميسي في التسديد على القائم المرمى المقابل.  في الدقيقة 21 ، لم تنجح محاولة الأرجنتين جوميز بهدف.  وفي الدقيقة 27 هز المنتخب الأرجنتيني شباك الخصم عبر لاوتارو مارتينيز لكن الحكم نفذ التسلل.

                كما فشلت محاولات دي بول ومارتينيز في الدقيقة 42 في التسجيل.  لكن في الدقيقة 45 تم استبدال نواف العابد بسلمان الفراج الذي أصيب.  أجرت الأرجنتين تبديلين في الدقيقة 59.  جوليان ألفاريز يحل محل أليخاندريا جوميز وإنزو فرنانديز يحل محل لياندرو باراديس.  انتصار السعودية أثار حماسة العالم العربي كله.  الاحتفالات مستمرة في كل مكان.  حتى المالاياليين من مشجعي الأرجنتين في المملكة العربية السعودية سعداء بفوز وطنهم الأم.

أصبح بيل المنقذ. ويلز غير منزعجة من الهجوم الأمريكي

 

 الدوحة: تعادل ويلز مع الولايات المتحدة الأمريكية في مباراة المجموعة الثانية بكأس العالم FIFA.  سجل سوبرستار جاريث بيل لمنتخب ويلز في التعادل حيث سجل كل منهما هدفاً.  وسجل تيموثي ويا هدفا في الدقيقة 36 للولايات المتحدة التي هاجمت منذ البداية.

 تم تمرير الكرة من قبل النجم كريستيان بوليسيتش وتمريرة دقيقة وسجل تيموثي ويا بقدمه اليمنى.  سيطر الدفاع على الشوط الأول لويلز.  لا يمكن حتى رؤية حركة هجومية جيدة من ويلز.  كما حصل بيل على بطاقة صفراء لارتكابه خطأ على يونس موسى الأمريكي.

 كانت هجمات أمريكا المستمرة مصدر إزعاج للدفاع الويلزي.  في الشوط الثاني حاول ويلز الهجوم لكنه تعثر أمام الدفاع الأمريكي.  أخيرًا ، في الدقيقة 80 من المباراة ، سجل اللاعب نفسه ركلة الجزاء لعرقلة بيل.

Monday 21 November 2022

അത്തറിന്റെ പരിമളം പരത്തി വിശ്വമാനവികതക്ക് കരുത്ത് പകർന്ന് ഖത്തർ വേൾഡ് കപ്പ് ....


അബ്ദുൾ നസീർ . എ.ടി
വഴിക്കടവ്

        2022 നവംബർ 20-ന്റെ സായം സന്ധ്യയിൽ ഖത്തറിന്റെ അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്കായിരുന്നു ലോകത്തിന്റെ കണ്ണും കാതും. 2022 ഫിഫ വേൾഡ് കപ്പിന് ഖത്തർ ആദിത്യം അരുളാൻ തെയ്യാറായത്  തന്നെ ഒരു ചരിത്ര നിയോഗമായിരുന്നുവെന്നാണ് അതിന്റെ ഉൽഘാടന വേദി ലോകത്തെ ബോധ്യപ്പെടുത്തിയത്.
വംശ വെറിയുടേയും വർണ്ണ വിവേചനത്തിന്റേയും വെറുപ്പിന്റേയും സകല ഭാവങ്ങളേയും തച്ചുടച്ച; ഖത്തർ വേൾഡ്‌ കപ്പ്‌  ഉൽഘാടന വേദി വിശ്വ മാനവികതക്ക് പുതിയ മാനവും സംസ്കാരവുമാണ് സമ്മാനിച്ചത്...


             വിനോദം വിശ്വമാനവിതക്ക് നൽകേണ്ട സന്ദേശം ..... ഇതായിരിക്കണമെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഖത്തർ നടത്തിയ ധീരോദാത്തമായ ഇടപെടലുകൾ  കാൽപന്ത് കളിയുടെ ചരിത്രത്തിലെ ലോകക്കപ്പുകളിൽ  ഖത്തർ എന്നുമെന്നും ഓർമ്മിക്കുക തന്നെ ചെയ്യും..


            ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയായിരുന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. നട്ടെല്ലിന്റെ വളര്‍ച്ചയില്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ചയാളാണ് മുഫ്ത. എന്നാല്‍ തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാന്‍ മുഫ്ത തയ്യാറായിരുന്നില്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മുഫ്ത തലയുയര്‍ത്തി നിന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ലോകകപ്പ് വേദിയിലേക്ക് ക്ഷണിച്ചത്.


        ഇത്രയേറെ നയന മനോഹരവും സുന്ദരവുമായ നിമിഷങ്ങൾക്ക് ഇതിന് മുമ്പ് ഒരു വേൾഡ് കപ്പും   സാക്ഷിയായിട്ടുണ്ടാവില്ല.
വോളിവുഡ് താരം മോർഗൻ ഫ്രീമൻ സ്റ്റേജിലേക്ക് കടന്നു വരുന്നു. സ്റ്റേജിലുണ്ടായ ഗനീം അൽ മുഫ്തഹ് ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു.
അവർ പരസ്പരം നടന്നടുക്കുന്നു. ഗനീമിന്റെ അടുത്തെത്തിയ മോർഗൻ ഫ്രീമാൻ പതിയെ നിലത്തിരുന്നു.
ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും എഴുനേറ്റ് നിൽക്കുന്ന ഗനീം അൽ മുഫ്തഹിനും അപ്പോൾ ഒരേ ഉയരമായിരുന്നു.


മോർഗൻ ഫ്രീമാൻ ചോദിച്ചു:
                         "ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ  രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുന്നത്"
ഗനീം അൽ മുഫ്തഹ് മറുപടിയായി വിശുദ്ധ ഖുർആൻ പാരായണം ചെയ്തു:
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."


ഗനീം അൽ മുഫ്തഹ് തുടർന്നു:
             "നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും."


മോർഗൻ ഫ്രീമാൻ ചോദിച്ചു:
                   "അതേ, എനിക്കത് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഈ നിമിഷത്തിൽ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതൽ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താൻ കഴിയുക?"
ഗനീം അൽ മുഫ്തഹ് പറഞ്ഞു:
"സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മൾ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാൽ അതെവിടെ നിർമ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്."


മോർഗൻ ഫ്രീമാൻ:
                              "അതായത് നമ്മൾ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മൾ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി".
ഗനീം അൽ മുഫ്തഹ്:
"അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട്  ഈ ലോകം മുഴുവൻ ഒന്നായി ചേരാൻ ആഹ്വാനം ചെയ്യാം."


                       മോർഗൻ ഫ്രീമാൻ എഴുനേറ്റ് നിന്ന് കൈകൾ നീട്ടി... ഗനീം അൽ മുഫ്ത്തഹും മോർഗന് നേരെ കൈകൾ നീട്ടി. 
എന്തൊരു സൗന്ദര്യമാണ് ആ രംഗം. എത്ര മനോഹരമായാണ് അവർ രാഷ്ട്രീയം സംസാരിച്ചത്..


                    കറുത്ത വർഗക്കാരനായ മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഗാനിം മുഫ്തിയും മുന്നിൽ നിന്നപ്പോൾ തളർന്ന് പോയത്‌ വംശീയ വെറിയന്മാരായ പലരുടെയും മനോവീര്യമായിരുന്നു ...
ലോകത്തിനു ഖത്തർ നൽകിയ ഈ സന്ദേശം തന്നെയാണ് ഈ ലോകകപ്പിലെ ഹൈലൈറ്റ്‌ .
ഈ ലോകം ഒന്നാണ്.. ലോകത്തുള്ള എല്ലാ മനുഷ്യരുടേതുമാണ്. ജാതി മത ദേശ വർഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെ സ്നേഹിക്കുന്നവരാവണം നാം...
അത്  ഇത്ര സുന്ദരമായി ലോകത്തെ ബോധ്യപ്പെടുത്താൻ ഖത്തറിന്ന് കഴിഞ്ഞു വെന്നത് ഏറെ ശ്രദ്ധേയമാണ്.


                  ഇനി ഒരു മാസക്കാലം ലോകത്തിന്റെ കണ്ണും കാതും ഖൽബും ഖത്തറിലെ വിവിധ സ്റ്റേഡിയത്തിൽ ഉരുളുന്ന പന്തിനോടൊപ്പം ചലിക്കുമ്പോൾ .... വിനോദത്തിന്റെ വിശ്വ മാനവികത ആവോളം ഉയർത്തിപ്പിടിക്കാൻ ഖത്തർ ഒരുക്കുന്ന നയന വിസ്മയങ്ങളെ നമുക്ക് കാതോർക്കാം......
ബഹുവർണ്ണങ്ങളെ ചേർത്ത് നിർത്തി ഒരു ലോകത്തിനായ് .... ഒരുമയോടെ ....

 

صَاحِبُ السُّمُو: مِنْ قَطَرَ.. مِنْ بِلَادِ الْعَرَبِ.. أرَحِّبُ بِالْجَمِيعِ فِي كَأْسِ الْعَالَمِ ٢٠٢٢

 
 

         تَفَضل حَضْرَةُ صَاحِبِ السُّمُوِّ الشَّيْخِ تَمِيمِ بْنِ حَمَدِ آلِ ثَانِي أَمِيرِ الْبِلَادِ الْمُفْدَى، فَشَمِلَ بِرِعَايَتِهِ الْكَرِيمَةِ افْتِتَاحَ بُطُولَةِ كَأْسِ الْعَالَمِ قَطَرَ ٢٠٢٢ فِي اسْتَادِ الْبَيْتِ مَسَاءَ الْيَ  

وَأَعْلَنَ سَمُوُّهُ افْتِتَاحَ الْبُطُولَةِ قَائِلًاً:

        مِنْ قَطَرَ، مِنْ بِلَادِ الْعَرَبِ، أُرَحِّبُ بِالْجَمِيعِ فِي بُطُولَةِ كَأْسِ الْعَالَمِ ٢٠٢٢

لَقَدْ عَمِلْنَا، وَمَعَنَا كَثِيرُونَ، مِنْ أَجْلِ أَنْ تَكُونَ مِنْ أَنْجَحِ الْبُطُولَاتِ. بَذَلْنَا الْجُهْدَ وَاسْتَثْمَرْنَا فِي الْخَيْرِ لِلْإِنْسَانِيَّةِ جَمْعَاءَ

              وَأَخِيرًا وَصَلْنَا إِلَى يَوْمِ الِافْتِتَاحِ، الْيَوْمَ الَّذِي انْتَظَرْتُمُوهُ بِفَارِغِ الصَّبْرِ.

بَدْءًا مِنْ هَذَا الْمَسَاءِ، وَطَوَالِ ثَمَانِيَةٍ وَعِشْرِينَ يَوْمًا، سَوْفَ نُتَابِعُ، وَمَعَنَا الْعَالَمُ بِأَسْرِهِ، بِإِذْنِ اللَّهِ، الْمَهْرَجَانُ الْكُرَوِيُّ الْكَبِيرُ، فِي هَذَا الْفَضَاءِ الْمَفْتُوحِ لِلتَّوَاصُلِ الْإِنْسَانِيِّ وَالْحَضَارِيِّ.

        سَوْفَ يَجْتَمِعُ النَّاسُ عَلَى اخْتِلَافِ أَجْنَاسِهِمْ وَجِنْسِيَّاتِهِمْ وَعَقَائِدِهِمْ وَتَوَجُّهَاتِهِمْ هُنَا فِي قَطَرَ، وَحَوْلَ الشَّاشَاتِ فِي جَمِيعِ الْقَارَّاتِ لِلْمُشَارَكَةِ فِي لَحَظَاتِ الْإِثَارَةِ ذَاتِهَا.

مَا أَجْمَلَ أَنْ يَضَعَ النَّاسُ مَا يُفَرِّقُهُمْ جَانِبًا لِكَيْ يَحْتَفُوا بِتَنَوُّعِهِمْ وَمَا يَجْمَعُهُمْ فِي الْوَقْتِ ذَاتِهِ.

        أَتَمَنَّى لِجَمِيعِ الْفِرَقِ الْمُشَارِكَةِ أَدَاءً كُرَوِيًّا رَائِعًا وَرُوحًا رِيَاضِيَّةً عَالِيَةً، وَلَكُمْ جَمِيعًا قَضَاءُ وَقْتِ مَلْؤِهِ الْفَرَحُ وَالتَّشْوِيقُ وَالْبَهْجَةُ. وَلْتَكُنْ أَيَّامًا مُلْهِمَةً بِالْخَيْرِ وَالْأَمَلِ.



Sunday 20 November 2022

അത്തർ പൂശി ഖത്തറിലെത്തുന്ന ഫുട്ബോൾ മാമാങ്കം

 


Dr. K T ജലീൽ .

             ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ യവനിക ഉയരുമ്പോൾ നെറ്റി ചുളിച്ചവരുണ്ട്. ആശങ്കപ്പെട്ടവരുണ്ട്. സംശയം കൂറിയവരുണ്ട്. കുശുമ്പ് പറഞ്ഞവരുണ്ട്. കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതുമായ അപശബ്ദങ്ങളെല്ലാം അസ്ഥാനത്തെ തോന്നലുകളാണെന്ന് ലോകമേളക്ക് തിരശ്ശീല വീഴുമ്പോൾ ബോദ്ധ്യമാകും. എല്ലാ എതിരഭിപ്രായങ്ങളുടെയും മുനയൊടിയും. വിമർശനങ്ങൾ ജലരേഖകളാകും. ദോഷൈകദൃക്കുകൾ ഖത്തറിനെ വാഴ്ത്തും. കാൽപ്പന്തു മാമാങ്കത്തെ ഖത്തർ ഹൃദയം കൊണ്ടാണ് വരിച്ചതെന്ന് ജനം തിരിച്ചറിയും. 

          ഖത്തറിൻ്റെ സ്നേഹവും സംസ്കാരവും മാലോകർക്ക് പരിചയപ്പെടുത്താൻ ലഭിച്ച അവസരം അവർ പാഴാക്കില്ലെന്ന് കരുതാം. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള അകലം കുറക്കാൻ 2022 ലെ ലോകകപ്പ് ഉപകരിച്ചേക്കും. അറേബ്യൻ ജനതയെ പരിചയപ്പെടാൻ ലോക ഫുട്ബോൾ പ്രേമികൾക്ക് കിട്ടിയ സുവർണ്ണാവസരം മാന്യമായ പെരുമാറ്റത്തിലൂടെയും വശ്യമായ ഇടപഴകലിലൂടെയും ഖത്തറികൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. പരസ്പരമുള്ള ഒരുപാട് തെറ്റിദ്ധാരണകൾക്ക് അറുതി വരുത്താൻ വേൾഡ് കപ്പ് ഫുട്ബോൾ വഴിവെച്ചേക്കുമെന്ന് ചുരുക്കം.

          എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ ഖത്തർ സജ്ജമാക്കിയിരിക്കുന്നത്. ഫുട്ബോളിൻ്റെ ചാരുത നുകരാൻ എത്തുന്നവർക്കായി കുറ്റമറ്റ താമസ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിലെ ഓരോ മണൽതരിയും ആതിഥേയ മര്യാദയുടെ ഔന്നിത്യം കൊണ്ട് ജനമനസ്സുകൾ കീഴടക്കുമെന്നാണ് വാർത്തകൾ. വോളണ്ടിയർമാർ ഖത്തറിൻ്റെ ഓരോ മുക്കുമൂലകളിലും അതിഥികളെ വരവേൽക്കാൻ വിന്യസിക്കപ്പെട്ടു കഴിഞ്ഞു.

          ലോക ഫുട്ബോൾ മഹോൽസവം കഴിയുന്നതോടെ താൽക്കാലിക സ്റ്റേഡിയം ആഫ്രിക്കയിലേക്ക് അഴിച്ചു സ്ഥാപിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചത് അൽഭുതത്തോടെയാണ് ലോകം കേട്ടത്. 

ലോകകപ്പിൻ്റെ ചരിത്രത്തിൽ ഇന്നോളം കേൾക്കാത്ത പ്രഖ്യാപനം.

            അസൂയക്കാർ ഒരുപാടുണ്ട് ഖത്തറിന്. പുറമക്കാരല്ല. സ്വന്തമെന്ന് കരുതുന്നവർ തന്നെ. എത്ര ഉപരോധങ്ങളെയാണ് ഖത്തർ നേരിട്ടത്. ഇച്ഛാശക്തി കൊണ്ട് എല്ലാറ്റിനേയും ആ ചെറു രാജ്യം അതിജീവിച്ചു. അമീർ അൽതാനിയുടെ പാറ പോലെ ഉറച്ച നിലപാടുകൾ അറബ് ലോകത്ത് പുതു ചരിതം കുറിച്ചു. അതോടെ നാൽപ്പത്തിരണ്ടുകാരനായ ഖത്തർ അമീർ മിഡിൽ ഈസ്റ്റിലെ ഫിഡൽ കാസ്ട്രോയായി മാറി.

          2022 ലെ ഫുട്ബോൾ ലോകകപ്പിന് സവിശേഷതകൾ പലതുണ്ട്. ഭൂവിസ്തൃതിയിൽ ഏറ്റവും ചെറിയ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പ്. ഒരുമണിക്കൂറിൽ യാത്ര ചെയ്തെത്താവുന്ന എട്ട് സ്റ്റേഡിയങ്ങളൊരുക്കി കാണികൾക്ക് പരമാവധി കളികൾ കാണാൻ അവസരമൊരുങ്ങുന്ന പ്രഥമ ലോകകപ്പ്. ശൈത്യകാലത്ത് സംഘടിപ്പിക്കപ്പെടുന്ന ആദ്യ വേൾഡ് കപ്പ്. സമ്പൂർണ്ണ ആരോഗ്യ സംരക്ഷാ സംവിധാനങ്ങൾ ഒരുക്കപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രഥമ ലോകകപ്പ്. അങ്ങിനെ പോകും പ്രത്യേകതകളുടെ നീണ്ട പട്ടിക! 

           മലയാളികൾക്ക് കേരളം വിട്ടാൽ മറ്റൊരു വീടാണ് മധ്യപൗരസ്ത്യ ദേശത്തുള്ള ഖത്തർ. ഖത്തറിൻ്റെ രാപ്പകലുകളെ ഫുട്ബോൾ ജ്വരത്തിൽ സജീവമാക്കുന്നവരിൽ നല്ലൊരു ശതമാനം മലയാളികളാണെന്നാണ് വിവരം. ഇന്നോളം നടന്ന ലോകകപ്പ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ സംഘാടകർക്കൊപ്പം അതിഥികളെ സ്വീകരിക്കാനും അവർക്ക് വഴികാട്ടാനും കളിക്കളത്തിലെ പന്തുരുളലിന് സാക്ഷികളാകാനും മലയാള സാന്നിദ്ധ്യം ഇത്രമേൽ ഉണ്ടാകുന്നത് ആദ്യമായാകും. കേരളത്തിൻ്റെ കാൽപ്പന്ത് കളിയോടുള്ള ഭ്രമം ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതർ മറയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു. കൊച്ചു കേരളവും മലയാളികളുടെ "ഫുട്ബോൾ ഭ്രാന്തും"ലോക ഫുട്ബോൾ ആരാധകരുടെ മനസ്സിൽ പതിഞ്ഞത് മലയാളക്കരക്കുള്ള വലിയ അംഗീകാരമാണ്.


ഒരു മാസം ആകാശ പാതകളെല്ലാം ഖത്തറിലേക്കാണ്. "ചലോ ടു ഖത്തർ" എന്ന ബാനർ വ്യോമ വഴികളിലെല്ലാം ഉയർന്നു കഴിഞ്ഞു. ഇക്കരെയിരുന്നാണ് കളി കാണുകയെങ്കിലും അക്കരെയുള്ള ഖത്തറിനും അത്തർ പുരട്ടി ഖത്തറിലെത്തുന്ന കാൽപ്പന്തു കളിക്കും കളി കാണാൻ ആർത്തലച്ചെത്തുന്ന ഫുട്ബോൾ പ്രേമികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

ലോകകപ്പ് ഉദ്ഘാടന വേളയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പമുള്ള ഈ ‘വലിയ മനുഷ്യന്‍’ ആരാണ് ?



  

         ലോകം ഇനി ഖത്തറിലേക്ക് ചുരുങ്ങുകയാണ്. ഭൂമി തന്നെ ഒരു കാല്‍പ്പന്തായി മാറുന്ന കാഴ്ചയാണ് ഇനിയുള്ള ഒരു മാസക്കാലം കാണാന്‍ പോകുന്നത്. ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ഇത്തവണത്തെ ലോകകപ്പിന് ആരംഭമായത്.

    ഖത്തറിന്റെ സാംസ്‌കാരിക മൂല്യങ്ങളും പേരും പെരുമയും വ്യക്തമാക്കിയ ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു. ‘ദി കോളിങ്’ (The Calling) എന്ന ഓപ്പണിങ് സിറമണിയില്‍ ലോകകപ്പിനെത്തിയ എല്ലാവര്‍ക്കും മുമ്പില്‍ ഫ്രീമാന്‍ സംസാരിച്ചു.

       മോര്‍ഗന്‍ ഫ്രീമാനൊപ്പം തന്നെ അതേ പ്രസക്തിയോടെ ഉദ്ഘാടന വേളയില്‍ മറ്റൊരാള്‍ കൂടിയെത്തിയിരുന്നു. ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്ത (Khanim al Muftah) ആയിരുന്നു ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ നേടിയെടുത്തത്.

  നട്ടെല്ലിന്റെ വളര്‍ച്ച ഇല്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം (Caudal Regression Syndrome) എന്ന അപൂര്‍വ രോഗം ബാധിച്ചയാളാണ് മുഫ്ത. എന്നാല്‍ തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാതെ ഒരു സംരംഭകനെന്ന നിലയിലും ആളുകളില്‍ ആത്മവിശ്വാസം നിറക്കുന്ന സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നിന്നാണ് മുഫ്ത ലോകകപ്പ് വേദിയിലേക്ക് ലോകത്തെയൊന്നാകെ ക്ഷണിച്ചത്.

رسميا ساديو ماني يغيب عن منتخب السنغال في كأس العالم ٢٠٢ ٢



دوحة - موقع الشرق
 أعلن الاتحاد السنغالي لكرة القدم اليوم الخميس عن غياب النجم ساديو مانيه عن منتخب بلاده في نهائيات كأس العالم FIFA قطر 2022™ بسبب الإصابة. وأعلن طبيب المنتخب مانويل ألفونسو في حساب "أسود التيرانغا" على موقع تويتر "للأسف، أظهر فحص الرنين المغناطيسي اليوم أن تطوّر (التعافي) ليس ملائماً كما كنا نعتقد، ونحن مضطرون آسفين لإعلان انسحاب ساديو من كأس العالم"، وفقاً لبي ان سبورتس الإخبارية.