FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Monday, 27 April 2020

ശാസ്ത്രലോകത്തിന് അത്ഭുതം: ഓസോണ്‍ പാളിയിലെ ആ വലിയ ദ്വാരം തനിയെ അടഞ്ഞു.


             ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞര്‍.ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.
         അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട്
             യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞതായി സ്ഥിരീകരിച്ചത്.
            ഒരു പ്രദേശത്ത് ഓസോണ്‍ പാളിയിലുണ്ടാവുന്ന കനക്കുറവിനെയാണ് ഓസോണ്‍ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങള്‍ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കൂടിയാണ്.സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയേയും ജീവജാലകങ്ങളേയും സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളി. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുള്ള ഘടനയാണ് ഓസോണിനുള്ളത്.

3 comments: