ഇടവിട്ടുള്ള വ്രതാനുഷ്ടാനം
ദീര്‍ഘായുസ്സ് നല്‍കും
നമ്മള്‍ക്ക് വ്രതാനുഷ്ടാനം ഒരു പുതുമയുള്ള കാര്യമല്ല. പല വിധത്തില്‍ പലസമയത്ത് നമ്മള്‍ അത് അനുഷ്ടിക്കാറുണ്ട്. അതിന്‍റെ ഗുണങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യാം.
എന്നാല്‍ ഇടവിട്ട് അനുഷ്ടിക്കുന്ന ഉപവാസം ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് യൂറോപ്പുകാര്‍ ഇപ്പോള്‍ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ആഹാരത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം ശീലിച്ചവര്‍ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുമെന്ന് ഹാവാര്‍ഡ് മെഡിക്കല്‍ സ്കൂളാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്.
കോശങ്ങളെ സംരക്ഷിക്കാനും ദീര്‍ഘായുസ്സിനും സഹായിക്കുന്ന 'എസ് ഐ ആര്‍ ടി 3 ' എന്ന ജീനിന്റെയും പ്രോട്ടീന്‍റെയും സാന്നിധ്യം ഇടവേളകളില്‍ നോമ്പ് എടുക്കുന്നവരില്‍ വര്‍ധിക്കുന്നതായി ഗവേഷകന്‍ മൈക്കല്‍ ഗുവോ പറഞ്ഞു. മാത്രമല്ല ദഹന -പചന പ്രക്രിയക്കും ആവശ്യമായ വിശ്രമം നല്‍കുന്നതായി കണ്ടെത്തി. 24 പേരെ വിവിധ പരിശോധനക്ക് വിധേയമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.
No comments:
Post a Comment