FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Tuesday, 3 March 2015

വികൃതികളും ഉത്സാഹികളുമായ കൗമാര ക്കാരില്‍ പേശിബലം വര്‍ധിക്കും.

കൂടുതല്‍ ഉത്സാഹികളായ ആണ്‍കുട്ടികളുടെ പേശി ബലം പെട്ടെന്ന് വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.. കൌമാരക്കാരില്‍ പൊതുവേ ശാന്ത സ്വഭാവക്കാരായ കുട്ടികളെക്കാള്‍ അല്പം വികൃതിയും ഉത്സാഹികളുമായ കുട്ടികള്‍ക്ക് കായിക ബലം ഉണ്ടാവുന്നതായി അമേരിക്കയിലെ മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്.

ബാല്യത്തില്‍ നിന്ന് കൗമാരത്തില്‍ എത്തുമ്പോള്‍ ശരീരത്തിന്‍റെ വളര്‍ച്ചക്ക് പല ഘടകങ്ങള്‍ കാരണമാകുന്നുണ്ട്.. ഹോര്‍മോണ്‍ നിലയിലുണ്ടാവുന്ന മാറ്റങ്ങളും ഇവയില്‍ പ്രധാനമാണ്.
കൂടുതല്‍ ഉത്സാഹികളായ കുട്ടികളില്‍ പേശി വളരുന്നത് പെട്ടെന്നാണ് എന്നാണ് സര്‍വ്വ കലാശാലയിലെ സൈകൊളജിക്കല്‍ സൈന്റിസ്റ്റ്‌ ജോഷ്വാ ഐസന്‍ പറയുന്നത്.
മിനസോട്ടയിലെ ഇരട്ടക്കുട്ടികളുടെ വിവരങ്ങളാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ പഠിച്ചത്. 11,14,17 എന്നിങ്ങനെ വിവിധ പ്രായക്കാരായ കുട്ടികളുടെ സ്വഭാവവും കായിക ബലവും പഠന വിധേയമാക്കി. 11 വയസ്സ് വരെ കുട്ടികളെല്ലാം ഒരേപോലെ കായിക ബാലമുള്ളവര്‍ ആണെന്ന് കണ്ടെത്തിയ പഠനം തുടര്‍ന്നുണ്ടാകുന്ന മാറ്റ ങ്ങളിലാണ് വ്യത്യാസം കണ്ടെത്തിയത്.

No comments:

Post a Comment