പുകവലിക്കാരേ ..... നിങ്ങള്‍ വലിച്ചു
തീര്‍ക്കുന്നത് സ്വന്തം ആയുസ്സ്.
പുകവലി നിങ്ങള്‍ക്ക് രസമായിരിക്കാം .പക്ഷെ ഓരോ പുകയിലും നിങ്ങള്‍ വലിച്ചു തള്ളുന്നത് ദൈവം കനിഞ്ഞേകിയ സ്വന്തം ആയുസ്സ് കൂടിയാണ്.
പുകവലിക്കാരില്‍ മൂന്നില്‍ രണ്ടു പേരും മരിക്കുന്നത് പുകവലി കൊണ്ട് തന്നെയാണെന്നാണ് പുതിയ പഠനങ്ങള്‍ .ഓസ്ട്രേലിയയില്‍ നടന്ന പഠനത്തിലാണ് പുകവലിക്കാരെ പുനര്‍വി ചിന്തനത്തിനു പ്രേരിപ്പിക്കുന്ന ഈ കണ്ടെത്തല്‍.
പുകവലിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസം പത്ത് സിഗരെറ്റ് വലിക്കുന്നവരില്‍ അതുമൂലമുള്ള മരണ സാധ്യത ഇരട്ടിയാവും. ദിവസം ഒരു പാക്കെറ്റ് വലിക്കുന്നവരില്‍ ഇത് 4-5 മടങ്ങ് വരെയും വര്‍ധിക്കുന്നുണ്ട്.
പുകവലിക്കാരില്‍ പകുതിയോളം പേര്‍ അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് മരിക്കുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ 67 ശതമാനം ആളുകളും പുകവലി മൂലമാണ് മരിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍ .
No comments:
Post a Comment