FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Wednesday, 25 February 2015

രാത്രി വൈകി ഭക്ഷണം 
തലച്ചോറിനെയും ബാധിക്കും.
 
രാത്രി വൈകി വയര്‍ നിറച്ച് ഭക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക..അത് നിങ്ങളുടെ ദഹന പ്രക്രിയയെ മാത്രമല്ല തലച്ചോറിനെയും ബാധിക്കും. പകലത്തെ തിരക്കെല്ലാം കഴിഞ്ഞു ശരീരം മെല്ലെ വിശ്രമിക്കാന്‍ തുടങ്ങുമ്പോഴുള്ള അമിത ഭക്ഷണമാണ് ഓര്‍മ്മയെപ്പോലും ബാധിക്കുന്നതായി കണ്ടെത്തിയത്. രാത്രി ഉറക്കമിളച്ചു പണിയെടുക്കുന്നവര്‍ക്കും മുന്നറിയിപ്പാണ് ഈ പഠന റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫെസ്സര്‍ ക്രിസ്റ്റഫെര്‍ കോള്‍വേല്‍ ആണ് ഈ പഠന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടത്.

No comments:

Post a Comment