മുലയൂട്ടലും ഉപവാസവും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിന് ഉത്തമം
മുലയൂട്ടുമ്പോഴും ഉപവസിക്കുമ്പോഴും ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രോപിന്‍ ഹോര്‍മോണ്‍ ശരീരത്തിലെ ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം.
ടൈപ്പ് ടു പ്രമേഹത്തിന് ഏറ്റവും ഫലപ്രദമാണ് ഈ ഹോര്‍മോണ്‍ എന്നാണ് കണ്ടെത്തല്‍.അമേരിക്കയിലെ സെന്റ് ലൂയീസ് സര്‍വ്വ കലാശാലയിലെ ഗവേഷകരാണ് കാര്യമായ പഠനം നടക്കാത്ത അഡ്രോപിന്‍ ഹോര്‍മോണിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തിയത്.
ശരീര പോഷണത്തില്‍ ഈ ഹോര്‍മോണിനു പ്രധാന സ്ഥാനമാണ് ഉള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അമേരിക്കയിലെ സെന്റ് ലൂയീസ് സര്‍വ്വകലാശാലയിലെ ഫാര്‍മക്കോളജി വിഭാഗം അസി.പ്രൊഫെസ്സര്‍ ആണ്ട്രു ബട്ട്ലര്‍ പറഞ്ഞു.
No comments:
Post a Comment