രണ്ടാം ഭാഷ കൂടി പഠിച്ചാല്‍
തലച്ചോര്‍ സൂപ്പര്‍
ചെറുപ്പത്തിലേ രണ്ടാമതൊരു ഭാഷ കൂടി പഠിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. പത്ത് വയസ്സോട് കൂടി തന്നെ രണ്ടാം ഭാഷ പഠിക്കുന്നതാണ് നല്ലതെന്നാണ് ഗവേഷകരുടെ അഭിപ്രായം .ബ്രിട്ടനിലെ കെന്‍റ യൂണിവേഴ്സിടിയിലെ മനശാസ്ത്ര വിഭാഗ അധ്യാപകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.ബ്രിട്ടനില്‍ പതിമൂന്നു മാസം താമസിച്ച ഇരുപതു പേരുടെ തലച്ചോറിന്‍റെ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാണ് സംഘം ഈ നിഗമനത്തിലെത്തിയത്.പഠന വിധേയവരായവരെല്ലാം പത്ത് വയസ്സിനു മുമ്പ് തന്നെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിച്ചവരായിരുന്നു .ഇംഗ്ലീഷ് മാത്രം അറിയുന്ന ഇരുപത്തഞ്ചു പേരുടെ തലച്ചോര്‍ സ്കാനിങ്ങുമായാണ് പഠനം നടത്തിയത്.പഠനത്തില്‍ പത്ത് വയസ്സിനു മുമ്പ് രണ്ടാം ഭാഷ പഠിച്ചവരുടെ തലച്ചോര്‍ മറ്റുള്ള വരേക്കാള്‍ കൂടുതല്‍ വികാസം പ്രാപിച്ചതായി കണ്ടെത്തിയെന്ന് ഗവേഷക സംഘം പറഞ്ഞു. ഇത്തരക്കാരെ വാര്‍ധക്യം ബാധിക്കുന്നതും വൈകിയായിരിക്കുമെന്ന് ഗവേഷണത്തിനു നേതൃ ത്വം നല്‍കിയ ക്രിസ്തോസ് പിലി സ്തിക്കോസ്സ് അഭിപ്രായപ്പെട്ടു.
No comments:
Post a Comment