സ്വത്വബോധമാണ് കലകളുടെ ആത്മാവും അടിത്തറയും. സമൂഹങ്ങളുടെയും
ജനപതങ്ങളുടെയും സംസ്കാരത്തിന്റെയും നാഗരിഗതയുടെയും നിദര്‍ശനമാണ്
കലാരൂപങ്ങള്‍.അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തെ
132 അംഗീകൃത കലാരൂപങ്ങളില്‍ നിന്ന് ഇസ്ലാമിക സൗന്ദര്യസങ്കല്പത്തില്‍
അധിഷ്ടിതമായ കലാരൂപങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിനേക്കാള്‍
രൂപപ്പെടുത്തി എടുക്കുന്നതാണ് അഭികാമ്യം.
കാരണം ഇസ്‌ലാമില്‍ സ്ഥായിയായ കലാരൂപങ്ങളില്ല.അത് രാജ്യങ്ങളുടെയും
സമൂഹങ്ങളുടെയും വൈജാത്യങ്ങള്‍ കൊണ്ട് കാലാ കാലങ്ങളില്‍ രൂപപ്പെട്ടു
വരുന്നതും നവീകരണത്തിനു വിധേയമായി ക്കൊണ്ടിരിക്കുന്നവയുമാണ്.സ്വത്വ
ബോധത്തിന്‍റെ പ്രതിഫലനമായത് കൊണ്ട് തന്നെ തങ്ങള്‍ ഉള്‍കൊണ്ട സാംസ്കാരിക
മൂല്യങ്ങളുടെ അളവു കോലുകളുമായിരിക്കും അവ.അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ
മാപ്പിള കലകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ദഫ് ,കോല്‍ക്കളി, അറബന മുട്ട്
തുടങ്ങിയ കലാരൂപങ്ങളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുമ്പോള്‍
വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.
ഇത്തരം കലാ രൂപങ്ങളിലെ ചുവടുകളിളല്ല പ്രശ്നം. ചുവടുകള്‍ക്കനുസൃതമായ സംഗീതാവിഷ്കാരങ്ങളിലെ ഇസ്‌ലാമിക വിരുദ്ധമായ പരാമര്‍ശങ്ങളും സന്ദേശ ങ്ങളുമാണ് പ്രശ്നം.എന്നാല്‍ ഇസ്‌ലാമിക സന്ദേശങ്ങള്‍ വശ്യ സുന്ദരമായ കാവ്യാവിഷ്കാരത്തോടെ ഇത്തരം കലാ രൂപങ്ങളുടെ ചുവടുകളില്‍ മാറ്റി പ്രതിഷ്ടിക്കാന്‍ തെയ്യാറായ ഒരു കൂട്ടം കലാകാരന്മാര്‍ നമ്മളില്‍ നിന്ന് ഉദയം ചെയ്‌താല്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ അസ്ഥിത്വത്തെ അടയാളപ്പെടുത്തുന്ന "സ്വത്വ ബോധം " ഇത്തരം കലകളിലും ദൃശ്യമാകും.
അവിടെയാണ് ഇസ്‌ലാമിക കലാരൂപങ്ങളിലെ സൗന്ദര്യവല്കരണവും ആസ്വാദനവും യാഥാര്‍ത്യമാകുന്നതും മൂല്യാധിഷ്ടിതമായ കലാസ്വാദനത്തെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അളന്നെടുക്കാന്‍ കഴിയുന്നതും.കഴിഞ്ഞ കേരള ഇസലാമിക് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട കോല്‍കളി അത്തരം ഒരു അനിവാര്യതയെ നമ്മെ ബോധ്യപ്പെടുത്തുന്നു.

No comments:
Post a Comment