കേരള ഇസ് ലാമിക് സെമിനാര്‍ 2015 കലാസ്വാദകര്‍ക്കൊരു മാര്‍ഗ ദീപം
പ്രകൃതി രമണീയമായ മലപ്പുറത്തിന്‍റെ ആസ്ഥാന നഗരി കൊട്ടക്കുന്നില്‍
സമാപിച്ച ISM ന്‍റെ കേരള ഇസ് ലാമിക് സെമിനാര്‍ എന്തുകൊണ്ടും
ശ്രദ്ധേയമായി. 'ഇസ്‌ലാമിക സൗന്ദര്യ കലകള്‍ , മൂല്യങ്ങള്‍ മുദ്രകള്‍ ' എന്ന
വിഷയത്തില്‍ നടന്ന രണ്ടു ദിവസത്തെ സെമിനാര്‍ കലാസ്വാ ദകരെ
സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
പ്രകൃതി ഗ്രന്ഥ മായ ഖുര്‍ആന്‍ ഭാവന വൈവിധ്യങ്ങളുടെ കലവറയാണ്. കുന്നും
മലകളും പുഴകളും അരുവികളും സമതലങ്ങളും മരുഭൂമികളും പ്രകൃതിയില്‍ സ്രഷ്ടാവ്
സംവിധാനിച്ചിട്ടുള്ളത്, അതുല്യമായ രചനാ വൈഭവത്തോടെയാണ്.എല്ലാം പ്രത്യേകം
പ്രത്യേകം പ്ലാറ്റ് ഫോമുകളിളല്ല സ്രഷ്ടാവ് വിതാനിച്ചിട്ടുള്ളത്.
ഇടകലര്‍ന്നും ഇടതൂര്‍ന്നും താഴ്ന്നും പൊങ്ങിയും നില്‍ക്കുന്ന പ്രകൃതിയിലെ
സമാനതകളില്ലാത്ത താളക്രമം അതിരുകളില്ലാത്ത ഭാവനലോകമാണ് മനുഷ്യന്
സമ്മാനിക്കുന്നത്.
ചിന്തകളുടെ സര്‍ഗാത്മകമായ ആവിഷ്കാര പ്രകടനങ്ങള്‍ക്ക് മനുഷ്യനെ പ്രചോദിപ്പിക്കുന്ന ആവിഷ്കാരവൈഭവമാണ് പ്രകൃതി പുസ്തകമായ വി.ഖുര്‍ആനില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നത്. അനിതര സുന്ദരമായ ഭാവാവിഷ്കാരത്തോടെ,സ്വര മധുരമായ താളക്രമാത്തിലൂടെ ആലാപകര്‍ക്ക് അതുല്യമായ സാധ്യതകള്‍ സമ്മാനിക്കുന്ന വി.ഖുര്‍ആന്‍ ; കാവ്യാസ്വാദകര്‍ക്ക് മുമ്പില്‍ അനന്തമായ ഭാവനലോകമാണ് സമ്മാനിക്കുന്നത്.

ആവിഷ്കാര രംഗത്ത്
വൈവിധ്യങ്ങളും ,വൈജാത്യങ്ങളും ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട്
തന്നെ ഇസ്‌ലാം അത്തരം രംഗങ്ങളില്‍ പ്രത്യേകമായ നിര്‍ദേശങ്ങളും നിയമങ്ങളും
വെക്കുന്നുവെന്നത് ഇസ്‌ലാമിക കലകളുടെ ധാര്‍മ്മികതയേയും അവധാനതയെയും
ബോധ്യപ്പെടുത്തുന്നു.അത്കൊണ്ടാണല്ലോ ഖുര്‍ആന്‍ ആലാപന രംഗം ഒരു കലയായി
രൂപപ്പെട്ടതും ,അതിന്‍റെ നിയമസംഹിത "തജ് വീദുല്‍ ഖുര്‍ആന്‍" എന്ന പേരില്‍
പില്‍കാലത്ത് വിരചിതമായതും.
No comments:
Post a Comment