FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Saturday 11 April 2020

ലോക് ഡൗണില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ 1400 കി.മീറ്റര്‍ താണ്ടി ഒരു വീട്ടമ്മ.



                  ഹൈദരാബാദ്​: ലോക്​ഡൗണിൽ രാജ്യം അടച്ചിട്ടതിനെ തുടർന്ന്​ പൊതുഗതാഗത സംവിധാനം നിലച്ചതോടെ ആന്ധ്രപ്രദേശിൽ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാൻ തെലങ്കാനയിലെ സ്​ത്രീ സ്​കൂട്ടറിൽ പിന്നിട്ടത്​ 1400 കിലോമീറ്റർ. 48 കാരിയായ റസിയ ബീഗമാണ്​ തെലങ്കാനയിൽ നിന്ന്​ നെല്ലൂരിലേക്ക്​ സ്​കൂട്ടറോടിച്ച്​ പോയത്​.

                 പ്രദേശിക പൊലീസി​​െൻറ അനുമതിയോടെ ഒറ്റക്കായിരുന്നു യാത്ര. ചെറിയ സ്​കൂട്ടറിൽ അത്രയും ദൂരം യാത്ര ഒരു സ്​ത്രീ എന്ന നിലക്ക്​ വളരെ ബുദ്ധിമു​േട്ടറിയതായിരുന്നു. പക്ഷെ മകനെ തിരികെയെത്തിക്കണമെന്ന നിശ്ചയദാർഢ്യമാണ്​ ഏ​​െൻറ പേടിയെ മറികടന്നത്​. ഞാൻ കുറച്ച്​ റൊട്ടി കയ്യിൽ കരുതിയിരുന്നു. അത്​ എന്നെ മുന്നോട്ട്​ നീക്കി. രാത്രികളിൽ ട്രാഫിക്കോ.. ആളുകളോ റോഡിലില്ലാത്ത സാഹചര്യങ്ങളിലെ യാത്ര ഭീതിപ്പെടുത്തുന്നതായിരുന്നു -റസിയ ബീഗം പി.ടി.​െഎ ന്യൂസിനോട്​ പറഞ്ഞു. നെല്ലൂരിലേക്ക്​ പോയിവരാൻ മൂന്ന്​ ദിവസമാണ്​ അവർ എടുത്തത്​.

           നിസാമാബാദിലെ സർക്കാർ സ്​കൂളിൽ പ്രധാനധ്യാപികയാണ്​ അവർ. 15 വർഷം മുമ്പ്​ ഭർത്താവിനെ നഷ്​ടമായ അവർക്ക്​​ രണ്ട്​ ആൺമക്കളാണ്​. മൂത്ത മകൻ എഞ്ചിനീയറിങ്​ പൂർത്തിയാക്കി. ഇളയമകന്​ ഡോക്​ടറാവാനാണ്​ ആഗ്രഹം​. സുഹൃത്തിനൊപ്പം നെല്ലൂരിലേക്ക്​ പോയ ഇളയമകൻ നിസാമുദ്ധീൻ അവിടെ തങ്ങുകയായിരുന്നു. രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിയ മകന്​ വേണ്ടി മതാവ്​ തന്നെ നേരിട്ട്​ പോവുകയായിരുന്നു.

                 മൂത്ത മകനെ അയക്കാൻ മടിച്ചതിനും അവർക്ക്​ കാരണമുണ്ട്​. ചുറ്റികറങ്ങാൻ പോവുകയാണെന്ന്​ തെറ്റിധരിച്ച്​ വഴിമധ്യേ പൊലീസുകാർ  അവനെ പിടികൂടുമെന്ന ഭയത്താലാണ്​ അങ്ങനെ ചെയ്യാതിരുന്നതെന്നും റസിയ ബീഗം പറഞ്ഞു.


No comments:

Post a Comment