പുക വലിച്ചാല്‍ എല്ലും തേയും .
പുകവലി ശ്വാസകോശാര്‍ബുദം ഉള്‍പ്പടെ യുള്ള രോഗങ്ങള്‍ക്ക് കാരണമാക്കും എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുകവലി എല്ല് തേയ്മാനത്ത്തിനും നട്ടെല്ല് സംബന്ധമായ മറ്റ് അസുഖങ്ങള്‍ക്കും കാരണമാക്കും എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലായിരിക്കും ഇതിനു ഏറെ സാധ്യത എന്ന് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ നാഷണല്‍ ജൂവിഷ് ഹെല്‍ത്തിലെ അസി..പ്രൊഫെസ്സര്‍ എലിസബത്ത് റെയ്ഗനും സംഘവുമാണ് ഇത് സംബന്ധിച്ച പഠനം പുറത്തുവിട്ടത്.
45 നും 80 നും ഇടയില്‍ പ്രായമുള്ള 3321 സ്ഥിരം പുകവലിക്കാരെയും തുടക്കക്കാരെയും പരിശോധിച്ചാണ് ഗവേഷണ സംഘം റിപ്പോര്‍ട്ട് തെയ്യാറാക്കിയത്.
No comments:
Post a Comment