FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Friday, 6 March 2015

ഉപ്പിനെ പേടിക്കുന്നവര്‍ക്കൊരു ശുഭ വാര്‍ത്ത



                                 ഉപ്പു അധികം കഴിക്കുന്നത് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഉപ്പ് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ജര്‍മനിയിലെ റക്സം ബര്‍ഗ് സര്‍വ്വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ജോനാഥന്‍ ജാന്റ്സ്കിയും സംഘവുമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.ഉപ്പ് ബാക്ടീയരകള്‍ ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുമത്രെ..
                                    എലികള്‍ക്ക് ഉയര്‍ന്ന തോതില്‍ ഉപ്പ് നല്‍കിയായിരുന്നു പരീക്ഷണം.അപ്പോള്‍ അവയുടെ ശരീരത്തില്‍ സോഡിയം വര്‍ദ്ധിച്ചു ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ പ്രതിരോധം വര്‍ധിച്ചതായി കണ്ടെത്തി.
                                     എന്നാല്‍ അമിതമായ ഉപ്പിന്‍റെ ഉപയോഗം ഉയര്‍ന്ന രക്ത സമ്മര്‍ദം ,ഹൃദയ സംബന്ധ മായ അസുകങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കുമെങ്കിലും ഉപ്പു കുറഞ്ഞ് പ്രതിരോധ ശേഷി കുറയുമ്പോള്‍ ബദല്‍ മാര്‍ഗമെന്ന നിലയില്‍ അധിക ഉപ്പ് കഴിക്കുന്നത് ചികിത്സാ മാര്‍ഗമാക്കാം എന്നാണ് സംഘം അവകാശപ്പെടുന്നത് .

No comments:

Post a Comment