സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കും. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്
ലഹരിയുടെ അമിത ഉപയോഗം മൂലം പല തരത്തിലുളള രോഗങ്ങള്‍ക്ക് മനുഷ്യന്‍ അടിമപ്പെടുന്നു. മനുഷ്യനെ മനുഷ്യന്‍ അല്ലാതാക്കുന്നതും ഈ ലഹരിവസ്തുക്കള്‍ തന്നെയാണ്. ലഹരി വിരുദ്ധ ദിനം ആചരിക്കുന്നുണ്ടെങ്കിലും ലഹരിക്കെതിരെ നിരന്തരം ശബ്ദിക്കുന്നുണ്ടെങ്കിലും ഇന്നും സമൂഹത്തില്‍ നിന്നും ലഹരിയെ തുടച്ചുനീക്കാന്‍ നമ്മുക്കായിട്ടില്ല. ശരിയായ അവബോധത്തിലൂടെ മാത്രമേ ഇതില്‍ നിന്നും രക്ഷ നേടാനാകൂ..!
No comments:
Post a Comment